Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിഐയും ജേക്കബ്ബും സഹകരിച്ചു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയും കേരള കോണ്‍ഗ്രസ് ജേക്കബും തീരുമാനിച്ചു. മെയ് 10 ചൊവാഴ്ച കെ. കരുണാകരനും കെ. മുരളീധരനുമായി ടി .എം ജേക്കബ് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്.

എന്‍സിഐയുമായി ലയിക്കാന്‍ തയ്യാറാണെന്ന കേരള കോണ്‍ഗ്രസ് ജേക്കബ് ഉന്നതാധികാര സമിതി തീരുമാനം ജേക്കബ് കരുണാകരനെയും മുരളീധരനെയും അറിയിച്ചു. എന്നാല്‍ ലയനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇരുപക്ഷവും വെളിപ്പെടുത്തിയില്ല.

ഒന്നിച്ചു നീങ്ങാന്‍ തീരുമാനിച്ചതായും ബാക്കി കാര്യങ്ങള്‍ മെയ് 11 ബുധനാഴ്ച തലസ്ഥാനത്ത് ചേരുന്ന എന്‍സിഐ നിര്‍വാഹക സമിതി തീരുമാനിക്കുമെന്നും കെ. മുരളീധരന്‍ അറിയിച്ചു.

സമാനചിന്താഗതിക്കാരുമായി ഒന്നിച്ചുനീങ്ങാനാണ് തീരുമാനം. സഖ്യമെന്ന നിലയില്‍ ടി. എം ജേക്കബിന്റെ കക്ഷിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കും. ബുധനാഴ്ചത്തെ നിര്‍വാഹകസമിതിയോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് സംബന്ധിച്ച രൂപരേഖയാകും.

ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചതായി ടി .എം ജേക്കബും വാര്‍ത്താലേഖകരോട് പറഞ്ഞു. ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ വികാരം കെ. കരുണാകരനെ ധരിപ്പിച്ചു. എന്നും പൊരുത്തപ്പെട്ടു പോകുന്ന നേതാവാണ് കരുണാകരന്‍.

കൂത്തുപറമ്പ്, അഴീക്കോട് തെരഞ്ഞെടുപ്പ് മുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഒന്നിച്ച് വേദി പങ്കിടാനും തീരുമാനമായി. ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ സംസ്ഥാനത്തിന് ഗുണകരമാകുമെന്ന് കരുതുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന മുഖ്യമന്ത്രിക്കെതിരായ നിലപാട് സ്വീകരിക്കും.

മെയ് 11 ബുധനാഴ്ച നടക്കുന്നത് യുഡിഎഫ് യോഗമല്ല. യുഡിഎഫ് രൂപീകരിച്ചത് മുതല്‍ അതിലുണ്ടായിരുന്ന കെ കരുണാകരനും താനും ബാലകൃഷ്ണപിള്ളയും പങ്കെടുക്കാത്ത യോഗത്തെ യു ഡി എഫ് യോഗമെന്ന് പറയാനാവില്ല.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നാല്‍ അതോടെ നിലവിലെ യു ഡി എഫ് സംവിധാനം അവസാനിക്കുമെന്നും ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+