കരുണാകരപക്ഷക്കാര്‍ സ്ഥാനം രാജിവയ്ക്കണം: യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: കരുണാകര പക്ഷക്കാരായ കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ തല്‍സ്ഥാനം രാജിവയ്ക്കണമെന്ന് കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച ഇവര്‍ ഇപ്പോള്‍ യുഡിഎഫിലില്ലാത്തതു കൊണ്ട് രാജിവയ്ക്കേണ്ടതുണ്ട്. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് ശക്തമായ നിലയിലാണ്.
ജില്ലാ, ബ്ലേക്ക് നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും സോണിയാഗാന്ധിയുടെ കോണ്‍ഗ്രസിന്റെ കൂടെയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി നേതാക്കളില്‍ അഞ്ചുപേര്‍ മാത്രമാണ് പാര്‍ട്ടി വിട്ടത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി യോഗം ഈ മാസാവസാനം നടക്കുമെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അനില്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications