തമിഴ്നാട് വൈദ്യുതപദ്ധതികള്‍ നടപ്പാക്കുന്നു
കുമളി: വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളമുപയോഗിച്ച് തമിഴ്നാട് വൈദ്യുതപദ്ധതികള്‍ നടപ്പാക്കുന്നു. ഇതിനായി തടയണകള്‍ കെട്ടിത്തുടങ്ങിയിട്ടുണ്ട്.
ഈ തടയണകളിലെ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ ഉപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ഇറക്കുമതി ചെയ്തിട്ടുണ്ട്.
ലോവര്‍ ക്യാമ്പില്‍ നിന്ന് വൈഗെയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നാല് മെഗാവാട്ട് വൈദ്യുതി നിര്‍മിക്കാവുന്ന ആദ്യത്തെ തടയണയുടെ നിര്‍മാണം നടന്നുവരികയാണ്. മൂന്നുകോടി രൂപയാണ് ഇതിനുള്ള ചെലവ്. ആകെ നാല് തടയണകളാണ് നിര്‍മിക്കുന്നത്.
വേനല്‍ക്കാലത്ത് ഡാമിലെ ജലനിരപ്പ് 105 അടിയില്‍ താഴുമ്പോള്‍ വെളളം തമിഴ്നാട്ടിലേക്ക് ഒഴുകില്ല. ഈ സമയത്ത് ലോവര്‍ ക്യാമ്പിലെ പവര്‍ഹൗസ് അടച്ചിടുകയാണ് പതിവ്. എന്നാല്‍ പുതിയ പദ്ധതി നടപ്പാക്കുന്നതോടെ തേനി, കമ്പം മേഖലകളിലെ വൈദ്യതിക്ഷാമം പരിഹരിക്കാനാവുമെന്നാണ് തമിഴ്നാടിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ തമിഴ്നാട് തടയണകള്‍ തീര്‍ക്കുന്നത് മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കാനാണെന്ന് ആശങ്കയുണ്ട്. ഇത് കേരളത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മുല്ലപ്പെരിയാറിലെ ജലം സംബന്ധിച്ച് കേരളവും തമിഴ്നാടും തമ്മില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications