കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളിക്ക് കെട്ടിവച്ച കാശ് കിട്ടില്ല: ഹസന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെട്ടി വച്ച കാശു പോലും കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അഴീക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പുകളില്‍ മുരളീധരന്റെ പാര്‍ട്ടി മത്സരിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ പറഞ്ഞു.

ആ പാര്‍ട്ടിക്ക് രാഷ്ട്രീയപ്രസക്തിയില്ലെന്നതിന്റെ തെളിവാണ് മുരളീധരന്റെ പ്രസ്താവന. കെട്ടിവച്ച കാശു കിട്ടില്ലെന്ന മാനക്കേടില്‍ നിന്നു തലയൂരാനാണ് മുരളീധരന്റെ ശ്രമം. തന്റെ പാര്‍ട്ടിയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് എന്നവകാശപ്പെടുന്ന മുരളീധരന്‍ കണ്ണൂരിലത് തെളിയിക്കാന്‍ തയ്യാറാകണം.

മുരളീധരന്‍ ഇപ്പോള്‍ എല്‍ഡിഎഫ് പ്രൊബേഷനിലാണ്. അല്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ആര്‍ക്കുവേണ്ടിയാണ് മത്സരിക്കുന്നതെന്നു വ്യക്തമാക്കണം. ഇടതുമുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് മുരളി ഉദ്ദേശിക്കുന്നതെങ്കില്‍ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശവകുടീരത്തില്‍ പോയി മാപ്പുപറയണം.

അനൈക്യമുണ്ടാക്കിയിരുന്ന പിള്ളയും ജേക്കബ്ബും പോയതോടെ യുഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പിള്ളയും ജേക്കബ്ബും ഭാവിയില്‍ എ.കെ.ജി സെന്ററില്‍ ഗതികിട്ടാ പ്രേതങ്ങളായി അലയുമെന്നും ഹസന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X