കരുണാകരന് ഒന്നും ചെയ്യാനാവില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യുഡിഎഫിനു വെല്ലുവിളിയായിരുന്നവര്‍ വിട്ടുപോയെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരുണാകരന്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യുഡിഎഫിനെ ദ്രോഹിച്ചിട്ടുണ്ട്. എന്നാല്‍ പുറത്തുനിന്ന് അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന് ഇപ്പോള്‍ യാതൊരു വെല്ലുവിളികളുമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും.
യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications