യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നു
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി മെയ് 11 ബുധനാഴ്ച യോഗം ചേരും. നീണ്ട ഇടവേളക്കു ശേഷം ചേരുന്ന സമിതി യോഗത്തില്‍ കെ.കരുണാകരന്‍, ആര്‍. ബാലകൃഷ്ണപിള്ള, ടി. എം ജേക്കബ്ബ്, എ. വി താമരാക്ഷന്‍ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമാകും. ഇവര്‍ പാര്‍ട്ടി വിട്ടതിനു ശേഷമുള്ള ഉന്നതാധികാര സമിതിയുടെ ആദ്യയോഗമാണ് ഇത്.
സിഎംപി, ജെഎസ്എസ് എന്നിവയുടെ നടപടികളും യുഡിഎഫിന് തലവേദനയായിട്ടുണ്ട്. സഹകരണമന്ത്രിയോട് ആലോചിക്കാതെ ടൂറിസം വകുപ്പ് ടൂര്‍ ഫെഡ് എന്ന പേരില്‍ അപെക്സ് സംഘമുണ്ടായക്കിയതാണ് സിഎംപിയെ പ്രകോപിപ്പിച്ചതെങ്കില്‍ കൃഷിവകുപ്പിന് പണം അനുവദിക്കുന്നതില്‍ ധനമന്ത്രി തടസം നില്‍ക്കുന്നുവെന്നതാണ് ജെഎസ്എസിന്റെ പരാതി. ഈ പരാതികള്‍ ഇരുകൂട്ടരും യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചേക്കും.
കെ.കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതോടെ ഔദ്യോഗികപക്ഷത്തുള്ള ഐ ഗ്രൂപ്പുകാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പാര്‍ട്ടിയെ കുഴക്കുന്നുണ്ട്. ഗ്രൂപ്പ് യോഗങ്ങള്‍ കെപിസിസി വിലക്കിയതിനു പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗം കെപിസിസി തീരുമാനങ്ങളെ മാനിക്കുന്നില്ലെന്നും വ്യക്തമാക്കിക്കഴിഞ്ഞു.ഇതെക്കുറിച്ചും യോഗത്തില്‍ പരാമര്‍ശമുണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications