സുമാത്രയില്‍ ശക്തമായ ഭൂചലനം:സുനാമി സാധ്യത ഇല്ല
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ മെയ് 10 ചൊവ്വാഴ്ച റിച്ചര്‍ സ്കേലില്‍ 6.6 ദശാംശം രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. എന്നാല്‍ ഇതെത്തുടര്‍ന്ന് സുനാമിക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്കന്‍ സുമാത്രയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ഡിസംബര്‍ 26ന് സുമാത്രയിലുണ്ടായ ഭൂചലനത്തിന്റെ പരിണിതഫലമായി ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ സുനാമി ദുരന്തം വിതച്ചിരുന്നു.












Click it and Unblock the Notifications