അറിയാനുള്ള അവകാശം: ബില്‍ ലോക്സഭ പാസാക്കി
ദില്ലി: അറിയാനുള്ള ജനങ്ങളുടെ അവകാശം ഉറപ്പുവരുത്തുന്ന ബില്‍ മെയ് 11 ബുധനാഴ്ച ലോക്സഭ പാസാക്കി.
150 ഭേദഗതികള്‍ അംഗീകരിച്ചതിനു ശേഷം ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്‍ഫര്‍മേഷന്‍ കമ്മിഷനുകള്‍ സ്ഥാപിക്കുന്നതിന് ബില്ലില്‍ നിര്‍ദേശമുണ്ട്.
സര്‍ക്കരിന്റയോ സര്‍ക്കാര്‍ സഹായത്തേടെയോ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്ന ബില്ലാണിത്. 2004 ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ ബില്‍ അവതരിപ്പിച്ചത്.
ജനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ അവരില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കി മുപ്പത് ദിവസത്തിനകം നല്‍കണമെന്ന് നിര്‍ദേശിക്കുന്നതാണ് ബില്‍. ആവശ്യപ്പെടുന്ന വിവരങ്ങള്‍ അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനായി കര്‍ശനശിക്ഷാ നടപടികളും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications