സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ നസിറീന്‍ ഏറ്റെടുത്തു
ശ്രീനഗര്‍: മെയ് 11 ബുധനാഴ്ച ശ്രീനഗറിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനയായ അല്‍ നസിറീന്‍ ഏറ്റടുെത്തു.
കശ്മീര്‍ ഇത്തരം ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്ന് അല്‍ നസിറീന്‍ മുന്നറിയിപ്പ് നല്‍കി. ശ്രീനഗര്‍-മുസാഫറബാദ് ബസ് സര്‍വീസ് തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ തീവ്രവാദി സംഘടനകളിലൊന്നാണ് അല്‍ നസിറീന്‍.
ആക്രമണം നടത്തിയത് തങ്ങളാണെന്നും സിആര്‍പിഎഫ് ജവാന്‍മാരെയാണ് തങ്ങള്‍ ലക്ഷ്യം വച്ചിരുന്നതെന്നും അല്‍ നസിറീന്‍ വക്താവ് അറിയിച്ചു.












Click it and Unblock the Notifications