ശ്രീനഗറില്‍ കാര്‍ ബോംബ് സ്ഫോടനം: അഞ്ച് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. 25 പേര്‍ക്ക് സാരമായി പരിക്കേറ്റു.
മെയ് 11 ബുധനാഴ്ച രാവിലെ 10.45ഓടെ ലാല്‍ മന്ദി-ഗോജിബാഗ് മേഖലയിലാണ് സ്ഫോടനം നടന്നത്. ഈ മേഖലയിലൂടെ കടന്നുപോകുകയായിരുന്ന സുരക്ഷാ സൈനിക വാഹനങ്ങളെ ലക്ഷ്യമാക്കിയാണ് സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നത്.
സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഏഴ് സുരക്ഷാ സൈനികരും ഉള്‍പ്പെടുന്നു. ഒരു സിആര്‍പിഎഫ് വാഹനവും ആക്രമണത്തില്‍ തകര്‍ന്നു.
ശക്തമായ സ്ഫോടനത്തിന്റെ ശബ്ദം നാല് കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളില്‍ പോലും കേള്‍ക്കാമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള പല കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications