ലാഹോര്‍-അമൃത്സര്‍ ബസ്സര്‍വീസ് തുടങ്ങും
ഇസ്ലാമാബാദ്: സമാധാനശ്രമങ്ങളുടെ ഭാഗമായി ലാഹോറിനും അമൃത്സറിനും ഇടയില്‍ ബസ്സര്‍വീസ് തുടങ്ങാന്‍ ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യാ-പാക് പ്രതിനിധിയോഗം തത്വത്തില്‍ തീരുമാനിച്ചു.
ഇതിന്റെ സാങ്കേതികവശങ്ങളെപ്പറ്റി ഒരു തവണ കൂടി ചര്‍ച്ച ചെയ്ത ശേഷം രണ്ടുമാസം കഴിഞ്ഞേ ബസ്സര്‍വീസ് ആരംഭിക്കൂ.
ലാഹോര്‍-അമൃത്സര്‍ സര്‍വീസിനു പുറമെ അമൃത്സര്‍-നന്‍കാന സാഹിബ് ബസ് സര്‍വീസിന്റെ കാര്യവും പരിഗണനയിലാണ്. ഇതെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ചര്‍ച്ചയില്‍ തീരുമാനമാകും.
ബസ് സര്‍വീസ് നടത്തുന്നതിനുള്ള സൗകര്യങ്ങളെപ്പറ്റിയും ബസ് ടെര്‍മിനല്‍, ബസ് റൂട്ട്, വിസ തുടങ്ങിയ കാര്യങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.
റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവെ സെക്രട്ടറി അലോക് റാവത്താണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള സംഘത്തിന് മുഹമ്മദ് റാവത്ത് നേതൃത്വം നല്‍കി.
സമാധാനശ്രമങ്ങളുടെ ഭാഗമായി നേരത്തെ കശ്മീരില്‍ നിന്നും മുസഫറാബാദിലേക്ക് ബസ്സര്‍വീസ് ആരംഭിച്ചിരുന്നു.












Click it and Unblock the Notifications