ത്രിപുരയില്‍ തീവ്രവാദികള്‍ അഞ്ചുപേരെ വധിച്ചു
അഗര്‍ത്തല: ത്രിപുരയിലെ ദലായ് ജില്ലയില്‍ നിരോധിതസംഘടനയായ എന്‍എല്‍എഫ്ടിയില്‍ പെട്ട ഒരു സംഘം പേര്‍ അഞ്ചു ഗ്രാമീണരെ കൊല്ലപ്പെടുത്തി. 20 വീടുകള്‍ ആക്രമിച്ചു.
ചക്മ സമുദായത്തില്‍ പെട്ട ആദിവാസികളെയാണ് ആക്രമിച്ചത്. മെയ് 10 ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. 15ളം എന്‍എല്‍എഫ്ടിക്കാര്‍ ആയുധങ്ങളുമായി ജോഗന്‍ദ്രകബരിപാറ എന്ന സ്ഥലത്തെ അഞ്ചോളം വീടുകള്‍ ആക്രമിക്കുകയും തുടര്‍ന്ന് അഞ്ചുപേരെ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
പിന്നീട് സമീപത്തുള്ള മദന്‍ജോയപാറയിലെ വീടുകള്‍ അക്രമികള്‍ കൊള്ളയടിക്കുകയും അവിടുത്തെ കുടിലുകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. ആദ്യത്തെ ആക്രമണത്തെ കുറിച്ചറിഞ്ഞ ഗ്രാമീണര്‍ നേരത്തെ സ്ഥലം വിട്ടു പോയിരുന്നു.
പണപ്പിരിവു നടത്താനെത്തിയ ഒരു എന്‍എല്‍എഫ്ടി സംഘാംഗത്തെ മൂന്നുമാസം മുന്‍പ് ആദിവാസികള്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്.












Click it and Unblock the Notifications