നാദാപുരം:സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് ബിജെപി
കോഴിക്കോട്: 2001ലെ നാദാപുരം കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഈ നീക്കത്തെ ബിജെപി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചില രാഷ്ട്രീയകക്ഷികള്‍ക്ക് സംരക്ഷണം നല്‍കി അവരുടെ പിന്തുണ നിലനിര്‍ത്താനും അതുവഴി അധികാരം കൈവിട്ട പോകാതിരിക്കാനുമാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ ഈ നീക്കം ഗള്‍ഫിലും മറ്റും ഒളിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് തിരിച്ചെത്താനുള്ള അവസരം നല്‍കും. നാദാപുരം കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. നിയമലംഘനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം എന്തുവില കൊടുത്തും ബിജെപി തടയുമെന്നും അദ്ദേഹം പറഞ്ഞു.
2001ല്‍ നാദാപുരത്തു നടന്ന രാഷ്ട്രീയകലാപത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധിപേരുടെ സ്വത്തുവകകള്‍ നശിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് ഇതുസംബന്ധിച്ച് കേസുകള്‍ പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications