എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
അഴീക്കോട്ട് എം. പ്രകാശന്‍ മാസ്ററും കൂത്തുപറമ്പില്‍ പി. ജയരാജനുമാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകരോടൊപ്പം കണ്ണൂര്‍് കളക്ടറേറ്റില്‍ എത്തിയാണ് വരണാധികാരിക്ക് പത്രിക നല്‍കിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍, സിപിഎം നേതാവ് ഇ. പി. ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും സ്ഥാനാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications