Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് എംഎല്‍എമാര്‍

തിരുവനന്തപുരം: വിവിധ ഇടപാടുകളിലായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 1140 കോടിയുടെ അഴിമതി നടത്തിയതായി കോണ്‍ഗ്രസ് മുന്‍നിയമസഭാകക്ഷി ഉപനേതാവ് എം. പി ഗംഗാധരനും ഡി. സുഗതനും ആരോപിച്ചു. ഇതെക്കുറിച്ച് നിയമസഭാകമ്മിറ്റി അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കരിമണല്‍ ഖനനം മുതല്‍ സ്മാര്‍ട്ട്സിറ്റി വരെയുള്ള ഇടപാടുകളില്‍ ഭരണനേതൃത്വം അഴിമതി നടത്തി. കരിമണല്‍ ലോബിയില്‍ നിന്ന് 50 കോടിയും കോവളം കൊട്ടാരപ്രശ്നത്തില്‍ 10 കോടിയും പുതിയ മദ്യനയത്തിന് 50 കോടിയും കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ചന്ദനമാഫിയയില്‍ നിന്ന് 50 കോടി, ലോട്ടറി ഇടപാടില്‍ 100 കോടി, ജപ്പാന്‍ കുടിവെള്ള പദ്ധതിയിലൂടെ 250 കോടി, വൈദ്യുതിപോസ്റു കരാര്‍ വഴി 10 കോടി, സ്മാര്‍ട്ട്സിറ്റിയുടെ മറവില്‍ 500 കോടി എന്നിങ്ങനെയും ഭരണനേതൃത്വം കൈപ്പറ്റിയിട്ടുണ്ട്.ജനങ്ങള്‍ക്കു വേണ്ടിയല്ല, സ്വന്തം കീശ വീര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ഭരണം നടത്തുന്നത്. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന നാലഞ്ചുപേരുടെ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടത് നിയമസഭാ സാമാജികരുടെ ചുമതലയാണ്.

അഴിമതി പ്രശ്നം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഇപ്പോഴും തങ്ങള്‍ കോണ്‍ഗ്രസില്‍ തന്നൈയാണെന്നും അവര്‍ പറഞ്ഞു. ഈ പ്രശ്നത്തിന്റെ പേരില്‍ നടപടിയെടുക്കുകയാണെങ്കില്‍ ഉണ്ടാകട്ടേയെന്നും ഗംഗാധരന്‍ പറഞ്ഞു.

കടുത്ത കരുണാകരപക്ഷക്കാരായ ഗംഗാധരനും ഡി.സുഗതനും ഇപ്പോഴും യുഡിഎഫില്‍ തന്നെയാണ് തുടരുന്നത്. കൂറുമാറ്റനിയമത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇവരുടെ ഈ നടപടിയെന്നു കരുതുന്നു.

തിരുവനന്തപുരത്ത് കരുണാകരവിഭാഗം സംഘടിപ്പിച്ച ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതിന് എം. പി ഗംഗാധരനെ നിയമസഭാകക്ഷി ഉപനേതാവിന്റെ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+