ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ദില്ലിയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെയ് 11 ബുധനാഴ്ച രാത്രി ദില്ലിക്കു പോകും. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യാത്രയെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായേക്കും. മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയും ഹൈക്കമാന്റ് ക്ഷണത്തെ തുടര്‍ന്ന് ദില്ലിക്കു പോകുന്നുണ്ട്.
പുതിയ കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും. തെന്നലക്കു പകരം പരിഗണിക്കപ്പെടുന്നവരില്‍ രമേശ് ചെന്നിത്തലക്കാണ് മുന്‍തൂക്കം. വയലാര്‍ രവിയെ കേന്ദ്രമന്ത്രിസഭയില്‍ എടുക്കണമെന്ന അഭിപ്രായമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ആന്റണിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമെ ഹൈക്കമാന്റ് അന്തിമതീരുമാനം എടുക്കുകയുള്ളൂ.
പുതിയ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം. എഴഹസ്സനെ പരിഗണിക്കുന്നുണ്ട്. ഇപ്പോഴത്ത യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചനെ ലെഫ്. ഗവര്‍ണറാക്കാനും ആലോചനയുണ്ട്.












Click it and Unblock the Notifications