താന്‍ പ്രധാനമന്ത്രി പദം നിരസിച്ചു: കരുണാകരന്‍
തിരുവനന്തപുരം: 91ല്‍ തനിക്ക് പ്രധാനമന്ത്രി പദം ഏറ്റെടുക്കാമായിരുന്നെന്നും എന്നാല്‍ താന്‍ അത് വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നും കെ. കരുണാകരന്‍.
ഇന്ദിരാഗാന്ധി തനിക്ക് ഉപരാഷ്ട്രപതി, രാഷ്ട്രപതി സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. താന്‍ അത് നിരസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ് താനീ സ്ഥാനങ്ങള്‍ വേണ്ടെന്നുവച്ചത്.
91ല്‍ തനിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയുമായിരുന്നിട്ടും പി. വി. നരസിംഹറാവു പ്രധാനമന്ത്രിയാവട്ടെ എന്ന് താന്‍ നിശ്ചയിക്കുകയായിരുന്നുവെന്ന് കരുണാകരന്‍ പറഞ്ഞു. മെയ് 11 നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിട്ട രണ്ടവരസങ്ങളിലും താന്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുകയാണ് ചെയ്തത്. അതിന് താന്‍ തയ്യാറായത് പ്രവര്‍ത്തകരെ കൈവെടിയാന്‍ തനിക്കാവില്ലെന്നതിനാലാണ്. പ്രധാനമന്ത്രി പദവും രാഷ്ട്രപതി പദവും വേണ്ടെന്നുവച്ച തനിക്കെതിരെയാണ് മക്കള്‍ക്കു സ്ഥാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണം ഉന്നയിക്കുന്നത്- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications