പ്രക്ഷോഭം പ്രതിപക്ഷ കുത്തകയല്ല: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പ്രക്ഷോഭങ്ങള്‍ പ്രതിപക്ഷത്തിന്റെ മാത്രം കുത്തകയല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
സംവരണം വേണമെന്നുള്ളത് ന്യായമായ ആവശ്യമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.ആരുടെയും അധികാരം വെട്ടിപ്പിടിക്കുക എന്ന ചിന്ത തങ്ങള്‍ക്കില്ല അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ ലീഗ് അവകാശങ്ങള്‍ക്കു വേണ്ടി പോരാടുകയുള്ളൂ-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെട്ടി മുറിച്ച കോട്ടയില്‍ നടന്ന സമാപന സമ്മേളനം ഖാദര്‍ മൊയ്തീന്‍ എംപി ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications