പിളര്‍പ്പിനെ കാഴ്ചക്കാരായി നോക്കിയിരിക്കില്ല: പിണറായി
തിരുവനന്തപുരം: കോണ്‍ഗ്രസ് പിളര്‍ന്ന സാഹചര്യത്തില്‍ സിപിഎം കാഴ്ചക്കാരായി നോക്കിയിരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കേവലം തിരഞ്ഞെടുപ്പ് കൂട്ടുകെട്ട് എന്ന നിലയില്‍ കാണാതെ കോണ്‍ഗ്രസിലെ കലഹങ്ങളും പടലപ്പിണക്കങ്ങളും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യത്തില്‍ അടവുനയമായിരിക്കും എല്‍ഡിഎഫ് സ്വീകരിക്കുകയെന്ന് പിണറായി വിജയന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
യുഡിഎഫിലെ തകര്‍ച്ച മുതലെടുക്കാന്‍ ബിജെപിയെ പോലുള്ള വര്‍ഗീയകക്ഷികളെ അനുവദിക്കില്ല. കരുണാകരന്റെ പുതിയ പാര്‍ട്ടി ജനപക്ഷത്തോട് കൂറുപുലര്‍ത്തുന്നുവെന്നാണ് അതിന്റെ സാമ്പത്തിക, രാഷ്ട്രീയ പ്രമേയങ്ങളില്‍ നിന്ന് സൂചന ലഭിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ തങ്ങളുടെ വിശ്വാസ്യത തെളിയിക്കേണ്ടതുണ്ട്. 1980-ല്‍ കോണ്‍ഗ്രസ് പിളര്‍ത്തി ഇടതുമുന്നണിയോടൊപ്പം വന്ന എ. കെ. ആന്റണിയുടെ പിന്നിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതലാളുകള്‍ കരുണാകരനൊപ്പമുണ്ട്.
വയുഡിഎഫ് തകര്‍ന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് അവകാശമില്ല. രാജിവച്ച് ജനവിധി തേടുകയാണ് അദ്ദേഹം ചെയ്യേണ്ടത്. കോണ്‍ഗ്രസിലെ പിളര്‍പ്പ് കമ്യൂണിസ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയാണെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications