ചോദ്യചോര്‍ച്ച: സുബ്രഹ്മണ്യനെ പ്രതിയാക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് അച്ചടിച്ച ചെന്നൈയിലെ വിശ്വനാഥന്‍ പ്രസ്സിന്റെ ഉടമ സുബ്രഹ്മണ്യനെ കേസില്‍ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
2002 മുതല്‍ വ്യാജരേഖയുണ്ടാക്കിയാണ് അച്ചടിക്കരാര്‍ നല്‍കിയിട്ടുള്ളതെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായ സാഹചര്യത്തില്‍ പരീക്ഷഭവനിലെ ചില ഉദ്യോഗസ്ഥര്‍ കൂടി കേസില്‍ പ്രതികളായേക്കുമെന്ന് സൂചനയുണ്ട്.
ഇതിന്റെ ഭാഗമായി പരീക്ഷാ ഭവന്‍ സെക്രട്ടറി വി. സാനുവിനെ ക്രൈംബ്രാഞ്ച് മെയ് 10 ചൊവ്വാഴ്ച മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
സുബ്രഹ്മണ്യനോട് തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അസുഖമാണെന്ന് കാണിച്ച് സുബ്രഹണ്യന്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാകുകയാണ് ചെയ്തത്.












Click it and Unblock the Notifications