Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ ബോംബ് സ്ഫോടനം: ഇറാഖില്‍ 54 പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖില്‍ മെയ് 11 ബുധനാഴ്ചയുണ്ടായ സ്ഫോടനങ്ങളിലായി 54 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. ഇവയില്‍ മൂന്നും കാര്‍ബോംബ് സ്ഫോടനങ്ങളാണ്.

ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാംഹുസൈന്റെ സ്ഥലമായ തിക്രത്തിലെ ഒരു പൊലീസ് സ്റേഷനു സമീപമുള്ള മാര്‍ക്കറ്റില്‍ ബുധനാഴ്ച രാവിലെയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 31 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു.

പൊലീസ് സ്റേഷനു മുന്‍പില്‍ കാര്‍ബോംബ് സ്ഫോടനം നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞപ്പോള്‍ കാറിലുണ്ടായിരുന്നയാള്‍ കാര്‍ മാര്‍ക്കറ്റില്‍ നിന്നിരുന്ന ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തൊഴില്‍ സ്ഥലങ്ങളിലേക്ക് പോകാന്‍ വാഹനങ്ങളും കാത്തുനിന്നിരുന്നവരാണ് മാര്‍ക്കറ്റിലുണ്ടായിരുന്നത്.

ബാഗ്ദാദിലെ ദുറയിലുണ്ടായ ഒരു കാര്‍ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇവിടുത്തെ പൊലീസ് സ്റേഷനായിരുന്നു അക്രമികളുടെ ലക്ഷ്യം. പടിഞ്ഞാറന്‍ ബാഗ്ദാദില്‍ മറ്റൊരു കാര്‍ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആര്‍ക്കും അപകടമുണ്ടായിട്ടില്ല.

ഇറാഖിലെ ഹാവിജായിലെ ഒരു സൈനികറിക്രൂട്ടിങ് ക്യാമ്പിനു മുന്‍പിലുണ്ടായ മനുഷ്യബോംബ് സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയയാള്‍ റിക്രൂട്ടിംഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവര്‍ക്കിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇറാഖില്‍ അടുത്തിടെയായി കാര്‍ ബോംബ് സ്ഫോടനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടാഴ്ച മാത്രം ഇറാഖിലുണ്ടായ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 400നടുത്ത് ആളുകള്‍ മരിച്ചിട്ടുണ്ട്. സുന്നികള്‍ കൂടുതലുള്ള തിക്രത്തില്‍ മെയ് ആറ് വെള്ളിയാഴ്ചയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+