കൂടംകുളത്തു നിന്നും കേരളത്തിന് വൈദ്യുതി
ദില്ലി: കൂടംകുളം ആണവ നിലയത്തില്‍നിന്നുള്ള വൈദ്യുതി 2007ഓടെ കേരളത്തിലും ലഭ്യമാകും. കൂടംകുളത്ത് നിന്ന് കേരളത്തിലേക്കുള്ള വിതരണ സംവിധാനം 2007ഓടെ കമ്മീഷന്‍ ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
കൂടംകുളത്തുനിന്ന് തിരുനെല്‍വേലിവഴി മൂവാറ്റുപുഴയിലേക്കായിരിക്കും ഈ വിതരണ ശൃംഖല വരിക. കേരളത്തിലേക്കും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നതിനായി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതിനും ഇതിനായി സബ്സ്റേഷനുകള്‍ നിര്‍മിക്കുന്നതിനുമാണ് പദ്ധതി.
കൂടംകുളം ആണവനിലയത്തോട് അനുബന്ധിച്ച് 1779.29 കോടി രൂപ മുതല്‍ മുടക്കില്‍ പ്രസാരണസംവിധാനം സ്ഥാപിക്കും. മൊത്തം 4000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പദ്ധതി 2000 മെഗാവാട്ട് വീതമുള്ള രണ്ട് ഘട്ടങ്ങളായി നടപ്പാക്കും.
പദ്ധതിയുടെ നേട്ടം കേരളത്തിനും തമിഴ്നാട്ടിനുമായിരിക്കുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം കേന്ദ്രമന്ത്രി പി. ചിദംബരം പറഞ്ഞു.












Click it and Unblock the Notifications