Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസര്‍ക്കാരിനെ ഇടതുപാര്‍ട്ടികള്‍ വിമര്‍ശിച്ചു

ദില്ലി: കര്‍ഷകരെ സഹായിക്കാനും ആദിവാസികള്‍ക്കു ഭൂമി നല്‍കാനുമാവശ്യമായ നിയമം നടപ്പാക്കാത്തതിന് യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം വിമര്‍ശിച്ചു. മെയ് 12 വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെയും സാന്നിധ്യത്തില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നത്.

വനിതാസംവരണ ബില്‍ പാര്‍മെന്റിലവതരിപ്പിക്കാന്‍ ചര്‍ച്ചയില്‍ ഇടതുകക്ഷികള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ബഹിഷ്കരണത്തിന് ബിജെപിയെ നിശിതമായി വിമര്‍ശിച്ച അവര്‍ തൊഴിലുറപ്പു നല്‍കുന്ന ബില്ല് പരിഗണിക്കുന്ന പാര്‍ലമെന്ററി സ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെയും കുറ്റപ്പെടുത്തി. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന സെന്റൂര്‍ ഹോട്ടല്‍ വില്‍പനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

പൊതുമിനിമം പരിപാടിയനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി ഇടതുകക്ഷികളെ പ്രധാനമന്ത്രി ധരിപ്പിച്ചു.

കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി, അഹമ്മദ് പട്ടേല്‍, പൃഥീരാജ് ചൗഹാന്‍, സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഡി. രാജ, അബനി റോയ്, സിപിഐ ജനറല്‍ സെക്രട്ടറി എ. ബി ബര്‍ദന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+