Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാര്‍: പാസ്വാന്‍ നിലപാട് മാറ്റുന്നു

ദില്ലി: കോണ്‍ഗ്രസ് ഒരു മുസ്ലിം മുഖ്യമന്ത്രിയെ നിര്‍ദേശിക്കുകയാണെങ്കില്‍ ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ആര്‍ജെഡിയോടുള്ള നിലപാട് മാറ്റാമെന്ന് ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍ പറഞ്ഞു.

മെയ് 12 വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് പാസ്വാന്‍ വാര്‍ത്താലേഖകരെ ഇക്കാര്യം അറിയിച്ചത്.

മുസ്ലിം മുഖ്യമന്ത്രിയെ നിര്‍ദേശിച്ചതിനു ശേഷം കോണ്‍ഗ്രസ് ആര്‍ജെഡിയെ വിശ്വാസത്തിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആര്‍ജെഡിയെയും ബിജെപിയെയും പിന്തുണക്കുകയോ അവരുടെ പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ലെന്നായിരുന്നു പാസ്വാന്റെ ഈ നിലപാട്. തന്റെ നിലപാടില്‍ പാസ്വാന്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് ബീഹാറില്‍ മന്ത്രിസഭാ രൂപീകരണം അസാധ്യമാവുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+