കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കാന്‍ നിര്‍ദേശം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റെന്ന ആശയം എഐസിസി മുന്നോട്ടുവച്ചു. കെപിസിസി പുന:സംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് എഐസിസിയുടെ പുതിയ നിര്‍ദേശം.

ഇതനുസരിച്ച് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റായ തെന്നല ബാലകൃഷ്ണപിള്ളയെ നിലനിര്‍ത്തിക്കൊണ്ട് പുതിയൊരാളെ വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കേണ്ടിവരും. സംസ്ഥാനത്തെ സാമുദായിക സമവാക്യങ്ങളെ കുറിച്ച് കെപിസിസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി സ്ഥാനങ്ങളിലും ഇപ്പോള്‍ ഒഴിവുള്ള രാജ്യസഭാസീറ്റിലും ഭൂരിപക്ഷസമുദായാംഗങ്ങളെ നിയമിക്കാനാണ് ഹൈക്കമാന്റ് തീരുമാനം. ഇതുവഴി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ക്രൈസ്തവചായ്വുണ്ടെന്ന ആരോപണം നേരിടാനുമാവും.

പ്രതിസന്ധികളില്‍ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളതെന്നല ബാലകൃഷ്ണപിള്ളയെ തല്‍സ്ഥാനത്തു നിന്നു നീക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്. അതുകൊണ്ടാണ് ഒരു വര്‍ക്കിംഗ് പ്രസിഡന്റെന്ന ആശയം എഐസിസി മുന്നോട്ടുവച്ചിരിക്കുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഹരിയാന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമുണ്ട്.

വര്‍ക്കിംഗ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കാന്‍ ഏറ്റവുമധികം സാധ്യത രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളി രാമചന്ദ്രനുമാണ്. ഇവരില്‍ ഒരാള്‍ക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനവും മറ്റേയാള്‍ക്ക് രാജ്യസഭാ സീറ്റും നല്‍കാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. ഇവര്‍ ഹൈന്ദവസമുദായത്തില്‍ പെട്ടവരാണെന്നുള്ളതുകൊണ്ട് ഭൂരിപക്ഷസമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്നും ഹൈക്കമാന്റ് കണക്കുകൂട്ടുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിക്കു വിട്ടുകൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ ദില്ലിയിലുള്ള ഉമ്മന്‍ചാണ്ടി ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നു കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X