Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന് വോട്ടുചെയ്യുന്നത് പരാജയഭീതി മൂലം: ആര്യാടന്‍

കണ്ണൂര്‍: തങ്ങളുടെ പാര്‍ട്ടിക്ക് ലഭിക്കുന്ന വോട്ടിന്റെ എണ്ണം ദയനീയമാകുമെന്നു കണ്ടാണ് എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന് മുരളി പറയുന്നതെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്. കരുണാകരന്റെ പാര്‍ട്ടിയെ വിലയിരുത്താനുള്ള അവസരം കേരളജനതക്കു ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മരിച്ചാലും മാര്‍കിസ്റ് പാര്‍ട്ടിയുടെ കൂടെ പോകില്ലെന്നു പറഞ്ഞ കരുണാകരന്‍ ഇപ്പോള്‍ അവര്‍ക്കു വേണ്ടി വോട്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്നു പറഞ്ഞ പോലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

അച്ചടക്കം ലംഘിച്ചും ഭീഷണിപ്പെടുത്തിയും മക്കള്‍ക്കുവേണ്ടി കാര്യങ്ങള്‍ നേടുന്നതിനെതിരെയാണ് ഹൈക്കമാന്റ് നടപടിയെടുത്തത്. ഈ നിലപാട് ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു.

കരുണാകരന്റെ പാര്‍ട്ടിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറക്കാനാണ് അച്യുതാനന്ദനും പിണറായി വിജയനും ശ്രമിക്കുന്നത്. കരുണാകരനും മുരളിക്കുമെതിരെ പിണറായിയും വി. എസും ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ മറക്കരുത്. പാമോയില്‍ കേസില്‍ ഇവരുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണം. അച്യുതാനന്ദന്റെ പ്രസ്താവനകള്‍ അവസരവാദപരമാണ്. ഇത്തരം പ്രസ്താവനകള്‍ കൊണ്ടൊന്നും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പറ്റില്ല.

കരുണാകരന്റെ ജന്മനാടായ കണ്ണൂരില്‍ ആര്‍ക്കാണ് ജനപിന്തുണയെന്ന് ഉപതെരഞ്ഞെടുപ്പോടെ തെളിയുമെന്നും ആര്യാടന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+