Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് രാജഗോപാല്‍

തിരുവനന്തപുരം: കൊച്ചി നഗരത്തില്‍ വിദേശ ശക്തികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മേഖലയുണ്ടാക്കാനുള്ള ശ്രമമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ നടക്കുന്നതെന്ന്ബിജെപി നേതാവ് ഒ.രാജഗോപാല്‍ ആരോപിച്ചു.

മെയ് 12 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ ഒപ്പിടുന്നതിനു മുമ്പ് പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുബായില്‍ വച്ചാണ് കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. ഒരു വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

ഐ ടിയുമായി ബന്ധമില്ലാത്ത റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരായ ദുബായ് കമ്പനിയെ സ്മാര്‍ട്ട് സിറ്റി ഏല്പിക്കുന്നതിന് പകരം അതിനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മാതൃകയില്‍ കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നുംരാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+