ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കില്ല
കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കില്ലെന്ന് ബിജെപി നേതാവ് സി. കെ. പത്മനാഭന്‍ അറിയിച്ചു.
എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ പിന്തുണക്കില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് രാഷ്ട്രീയമാറ്റങ്ങളുണ്ടാവുകയാണെങ്കില്‍ അപ്പോള്‍ തീരുമാനമെടുക്കും. എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകള്‍ മത്സരരംഗത്തേക്കു വരികയാണെങ്കില്‍ പിന്തുണക്കുന്നതിനെ പറ്റി അപ്പോള്‍ ആലോചിക്കും.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷം നിയോജമണ്ഡലം ഭാരവാഹികളുടെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സി. കെ. പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications