ഹൈക്കമാന്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായും ഹൈക്കമാന്റ് നേതാക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും. ബുധനാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ദില്ലിയിലെത്തിയത്.
കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തുന്നത്. കരുണാകരന്റെ പാര്‍ട്ടി നിലവില്‍ വന്നതിനു ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഹൈക്കമാന്റിനെ ധരിപ്പിക്കും.
സംസ്ഥാന മന്ത്രിസഭയില്‍ ഒന്നോ രണ്ടോ പേരെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യവുംചര്‍ച്ചാവിഷയമാവുമെന്ന് കരുതുന്നു. കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍, ധനമന്ത്രി പി.ചിദംബരം തുടങ്ങിയവരുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications