മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി
ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ധനമന്ത്രി പി. ചിദംബരവുമായും കേന്ദ്ര പ്രവാസികാര്യ മന്ത്രി ജഗദീഷ് ടൈറ്റ്ലറുമായും മെയ് 12 വ്യാഴാഴ്ച ചര്‍ച്ച നടത്തി.
സംസ്ഥാനത്തിന് രണ്ടാം ഘട്ട എഡിബി വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് മുഖ്യമന്ത്രി ചിംദംബരവുമായി ചര്‍ച്ച നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര വരുമാനത്തെ നികുതിയില്‍ നിന്നൊഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ജഗദീഷ് റെടറ്റ്ലറുമായി ചര്‍ച്ച നടത്തി.
ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതു സംബന്ധിച്ചായിരിക്കും ചര്‍ച്ച.












Click it and Unblock the Notifications