കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് നാലാംറാങ്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ പാലക്കാട് സ്വദേശിയായ സുജ കിഴക്കേപ്പാട്ട് നാലാംറാങ്ക് നേടി.

ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ത്ഥിനിയായ പ്രിയ സാമ്പത്തികശാസ്ത്രവും മലയാളസാഹിത്യവുമായിരുന്നു തെരഞ്ഞെടുത്ത വിഷയങ്ങള്‍. സൂറത്തിലെ ബാങ്ക് ഓഫ് ബറോഡയില്‍ സീനിയര്‍ മാനേജരായ സത്യനാഥിന്റെയും രാജിയുടെയും മകളാണ്.

തിരുനെല്‍വേലിയില്‍ നിന്നുള്ള ശ്രീനിവാസന്‍ നാഗരാജനാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക്. റെയില്‍വെ ട്രാഫിക് സര്‍വീസില്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ബീഹാറില്‍ നിന്നുള്ള ബസന്ത് ഗാര്‍ഗ് രണ്ടാംറാങ്കും ചണ്ഡീഗഢില്‍ നിന്നുള്ള ഉപ്പല്‍ മൂന്നാം റാങ്കും നേടി.

കോഴിക്കോട് കോവൂര്‍ മണലേഴിത്താഴം സാരഥിയില്‍ സിബിന്‍ 39-ാം റാങ്ക് നേടിയിട്ടുണ്ട്.

67 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 422 പേര്‍ക്കാണ് ഈ വര്‍ഷം സിവില്‍ സര്‍വീസില്‍ പ്രവേശനം ലഭിച്ചിട്ടുള്ളത്. ആദ്യ 20 റാങ്കുകളില്‍ 14 റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. 2004 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്തിയ എഴുത്തുപരീക്ഷയുടെയും 2005 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്തിയ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X