Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലടി വിസിയെ എസ്എഫ്ഐക്കാര്‍ തടഞ്ഞുവച്ചു

കാലടി: കാലടി ശ്രീശങ്കര സര്‍വകാലാശാലയില്‍ എസ്എഫ്ഐപ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും തടഞ്ഞുവച്ചു.

സര്‍വകലാശാലയുടെ വനിതാ ഹോസ്റലില്‍ അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. വൈസ് ചാന്‍സലര്‍ രാധാകൃഷ്ണനെയും രജിസ്ട്രാറെയും എട്ട് സര്‍വകലാശാലാ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരെയുമാണ് മെയ് 12 ചൊവ്വാഴ്ട തടഞ്ഞുവച്ചത്.

സര്‍വകലാശാലക്ക് യുജിസി അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പുതിയ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി ചേരുന്ന യോഗത്തില്‍ ഇവര്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഘൊരാവോ ചെയ്തത്.

ഹോസ്റലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഒരു പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പത്രറിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതേ സമയം ഹോസ്റലിലെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+