Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിക്ക് ചികിത്സ നല്‍കണം: സുപ്രിംകോടതി

ദില്ലി: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണതടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിക്ക് ശരിയായ ചികിത്സ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

മെയ് 12 വ്യാഴാഴ്ച മദനിയുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. ശരിയായ ചികിത്സ ലഭ്യമാക്കിയ ശേഷം മൂന്നുമാസം കഴിഞ്ഞ് ജാമ്യഹര്‍ജി വീണ്ടു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

മദനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും തമിഴ് നാട് സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മദനിയുടെ ആരോഗ്യസ്ഥിതി മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മദനിയുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുമ്പാകെയുണ്ടായിരുന്നത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ മദനി സമര്‍പ്പിച്ച അപ്പീലും സൂഫിയ മദനി സുപ്രീംകോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമാണിവ. രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു.

മദനിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എഫ.് എസ്. നരിമാന്‍ മദനിക്ക് കോട്ടയ്ക്കല്‍ വൈദ്യശാലയില്‍ പ്രത്യേക ആയൂര്‍വേദ ചികിത്സയ്ക്ക് അവസരം നല്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും സായുധ കാവല്‍ ഏര്‍പ്പെടുത്തി മദനിക്ക് ഇവിടെ ചികിത്സ ലഭ്യമാക്കാനാകുമെന്നും നരിമാന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ ഈ ആവശ്യം തള്ളിക്കളയണമെന്ന് തമിഴ്നാട് സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. ടി. എസ് തുളസി ആവശ്യപ്പെട്ടു. മദനിക്ക് കോയമ്പത്തൂര്‍ ജയിലില്‍ മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മദനിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നങ്ങളില്ലെന്നും തുളസി കോടതിയെ ധരിപ്പിച്ചു.

തുടര്‍ന്ന് കോട്ടയ്ക്കലില്‍ നിന്നുള്ളവര്‍ക്ക് കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ ചികിത്സിക്കാന്‍ അനുമതി നല്കണമെന്ന് മദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് മദ്നിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായത്.

കോയമ്പത്തൂര്‍ ബോംബ്സ്ഫോടനക്കിേല്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന മദ്നി സമര്‍പ്പിച്ച ജാമ്യഹര്‍ജികളെല്ലാം തന്നെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതെത്തുടര്‍ന്നാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+