ഓഫീസ് തര്‍ക്കം: കാളൂരില്‍ ഹര്‍ത്താല്‍
കോഴിക്കോട്: ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസ് ഓഫീസുകളെച്ചൊല്ലി തര്‍ക്കം തുടരുന്നു.
മാങ്കാവിനടുത്ത് കാളൂര്‍ റോഡില്‍ കോണ്‍ഗ്രസ് ഓഫീസിന്റെ പരിസരത്ത് വച്ച് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് മെയ് 12 വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പൊലീസിന്റെ മര്‍ദനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഉന്തിലും തള്ളിലും ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
വടകരയിലെ കോട്ടപ്പള്ളിയിലും കോണ്‍ഗ്രസ് ഓഫീസിന്റെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications