രാജ്യസഭാസീറ്റു വേണമെന്ന് കേരളാ കോണ്‍ഗ്രസ്(എം)
തിരുവനന്തപുരം: കരുണാകരന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിനെച്ചൊല്ലി തര്‍ക്കമുയരുന്നു. ഈ സ്ഥാനം തങ്ങള്‍ക്കു ലഭിക്കണമെന്ന് കേരളാകോണ്‍ഗ്രസ്(എം) മെയ് 11 ബുധനാഴ്ച നടന്ന യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി സി. എഫ് തോമസാണ് ആവശ്യമുന്നയിച്ചത്.
കഴിഞ്ഞ തവണയും തങ്ങള്‍ സീറ്റു ചോദിച്ചിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സീറ്റെടുക്കുകയായിരുന്നുവെന്നും തോമസ് പറഞ്ഞു. ഇത് മുന്നണി മര്യാദക്കു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെപ്പറ്റി 18ന് കേരളാകോണ്‍ഗ്രസുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തും.
ഈ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വത്തിനായി പി. പി. തങ്കച്ചന്‍, പി. സി. ചാക്കോ, കെ. പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ കോണ്‍ഗ്രസ് പരിഗണിക്കുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസിന്റെ ഈ നീക്കം.
ജൂണ്‍ മൂന്നിനാണ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നത്.












Click it and Unblock the Notifications