തിരുവനന്തപുരത്ത് പുതിയ റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം
തിരുവനന്തപുരം: റെയില്‍വേ റിസര്‍വേഷനായുള്ള പുതിയ ടോക്കണ്‍ സമ്പ്രദായം തിരുവനന്തപുരത്ത് നിലവില്‍ വന്നു. ആളുകള്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ ടിക്കറ്റ് ബുക്കു ചെയ്യാന്‍ ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
ഡിവിഷണല്‍ റെയില്‍വെ യൂസേഴ്സ് കണ്‍സള്‍ട്ടീവ് കമ്മറ്റി അംഗം പ്രൊഫ. പി.ഗോപാലരാമന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യന്ത്രസഹായത്തോടെ ആളുകള്‍ക്ക് ടോക്കണുകള്‍ വിതരണം ചെയ്യുകയാണ് പുതിയ സംവിധാനത്തില്‍ ചെയ്യുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകളിലെ ഡിസ്പ്ലെ യൂണിറ്റില്‍ ടോക്കണ്‍ നമ്പര്‍ തെളിയും. അപ്പോള്‍ യാത്രക്കാരന് ആ കൗണ്ടറിലെത്തി ടിക്കറ്റെടുക്കാം.
180,000 രൂപ ചെലവില്‍ സ്ഥാപിച്ചിട്ടുള്ള ഈ സംവിധാനം ദക്ഷിണേന്ത്യയില്‍ ആദ്യത്തേതാണ്.












Click it and Unblock the Notifications