Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം ലഭിച്ചാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി റദ്ദാക്കും: വി.എസ്

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഭരണം ലഭിക്കുകയാണെങ്കില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി റദ്ദാക്കുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. കരാറിന് പിന്നിലെ പല മാന്യന്മാരെയും ജയിലിലടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിക്കു സ്ഥലം നല്‍കുന്നതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ഭൂമികുംഭകോണമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. ഈ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിക്ക് നേരിട്ടു പങ്കുണ്ടെങ്കില്‍ അദ്ദേഹത്തിന് തല്‍സ്ഥാനത്തു തുടരാന്‍ ധാര്‍മികമായി അര്‍ഹതയില്ല.

ഇപ്പോള്‍ കണക്കുകള്‍ പ്രകാരം 1045 കോടി വിലയുള്ള സ്ഥലമാണ് 298.67 കോടിക്ക് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിക്കു നല്‍കുന്നത്. ഇന്‍ഫോപാര്‍ക്കിലെ നാലുലക്ഷം ചതുരശ്രഅടിയിലുള്ള കെട്ടിടം വെറും 145 കോടിക്ക് സ്മാര്‍ട്ട് സിറ്റിക്കു നല്‍കാമെന്നും സമ്മതിച്ചിട്ടുണ്ട്.

സ്ഥലം വാടകക്കു കൊടുക്കുന്ന ഒരു സ്ഥാപനം മാത്രമാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി. 10 വര്‍ഷത്തിനുള്ളില്‍ 33, 000 തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു ഉറപ്പുമില്ല. തൊഴിലവസരങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു കഴിയുന്നില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+