സൂര്യനെല്ലി: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
ദില്ലി: സൂര്യനെല്ലി കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി.
കേസിലെ പ്രതികളില്‍ ഒരാളൊഴികെ മറ്റെല്ലാവരെയും വിട്ടയച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ജനവരി 20നായിരുന്നു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മെയ് 11 ബുധനാഴ്ച സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
എല്ലാ പ്രതികള്‍ക്കും തടവുശിക്ഷ വിധിച്ച വിചാരണ കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി ഒന്നാം പ്രതി ധര്‍മരാജനൊഴികെ മറ്റെല്ലാവരെയും വിട്ടയക്കുകയായിരുന്നു. 36 പ്രതികളാണ് കേസിലുള്ളത്.












Click it and Unblock the Notifications