ചോദ്യചോര്‍ച്ച: സുബ്രഹ്മണ്യം ഏഴാം പ്രതി
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ വിശ്വനാഥന്‍ പ്രിന്റേഴ്സ് ഉടമ വി. സുബ്രഹ്മണ്യനെകൂടി പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സുബ്രഹ്മണ്യത്തെ ഏഴാം പ്രതിയാക്കിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എസ്പി വിത്സന്‍ കെ. ജോസഫ് റിപ്പോര്‍ട്ട് നല്‍കിയത്. 2002 മുതല്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനായുള്ള കരാര്‍ നേടുന്നതിനായി കേസിലെ മൂന്നാം പ്രതി രാജന്‍ ചാക്കോയുമായി ചേര്‍ന്ന് സുബ്രഹ്മണ്യന്‍ വ്യാജരേഖ ചമച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2002 മുതല്‍ വ്യാജരേഖയുണ്ടാക്കിയാണ് രാജന്‍ ചാക്കോയും സുബ്രഹ്മണ്യവും കരാര്‍ നേടിയെടുത്തതെന്ന് വ്യക്തമായ സാഹചര്യത്തില്‍, അന്നത്തെ പരീക്ഷാ സക്രട്ടറിയേയും സൂപ്രണ്ടിനേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നതായി അറിയുന്നു.












Click it and Unblock the Notifications