കാന്‍ ചലച്ചിത്രമേള ഐശ്വര്യാറായി ഉദ്ഘാടനം ചെയ്തു
കാന്‍: 58-ാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ബോളിവുഡ് നടി ഐശ്വര്യാറായിയും യുഎസ് സംവിധായകന്‍ അലക്ലാണ്ടര്‍ പെയ്നും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ബെല്‍ജിയം നടി സിസിലെ ഡി ഫ്രാന്‍സ് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തി. ഇന്ത്യന്‍ നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ നന്ദിതാദാസ് ജൂറിയില്‍ അംഗമാണ്.
നോബല്‍ സമ്മാനജേതാവായ യുഎസ് എഴുത്തുകാരന്‍ ടോണി മോറിസണ്‍, മെക്സിക്കന്‍ നടി സല്‍മ ഹായെക്, സംവിധായകന്‍ ജോണ്‍ വൂ, സ്പാനിഷ് നടന്‍ ജാവിയര്‍ ബാര്‍ഡം, ഫ്രഞ്ച് സംവിധായകന്‍ ബിനോയിത് ജാക്വത് തുടങ്ങിയവര്‍ ജൂറിയിലെ പ്രമുഖരാണ്.
11 ദിവസം നീണ്ടുനില്‍ക്കുന്ന വേളയില്‍ മത്സരവിഭാഗത്തില്‍ 21 ചിത്രങ്ങളാണുള്ളത്. എമിര്‍ കസ്തൂരികയാണ് ജൂറി ചെയര്‍മാന്‍. ഇത് രണ്ടാമത്തെ തവണയാണ് എമിര്‍ കസ്തൂരിക കാനില്‍ ജൂറി ചെയര്‍മാനാകുന്നത്. ലെമ്മിങ് എന്ന ഫ്രഞ്ചുചിത്രമാണ് ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്.












Click it and Unblock the Notifications