ചന്ദ്രിക കുമാരതുംഗയുടെ ഇന്ത്യന്‍ സന്ദര്‍ശനം നീട്ടി
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗയുടെ ഇന്ത്യന്‍ സന്ദര്‍ശനം നീട്ടിവച്ചു. ശ്രീലങ്കയിലെ നയതന്ത്രകാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്.
ചന്ദ്രിക ഈ ആഴ്ചയവസാനം ദില്ലിയില്‍ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിപാടികളില്‍ വന്ന മാറ്റം കാരണമാണ് അവരുടെ സന്ദര്‍ശന തീരുമാനം മാറ്റിയത്. മെയ് 20ന് പ്രസിഡന്റിന് ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ ചന്ദ്രിക പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.
തമിഴ്പുലികളുമായി ചേര്‍ന്ന് സുനാമി ദുരിതാശ്വാസബാധിതരെ സഹായിക്കാനുള്ള പദ്ധതിയെക്കുറിച്ചും ശ്രീലങ്കന്‍ പ്രസിഡന്റ് ചര്‍ച്ച ചെയ്യുമെന്നും കരുതുന്നു.












Click it and Unblock the Notifications