Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറ്റ് ഹൗസിന് മുകളിലൂടെ വിമാനം പറത്തിയ പൈലറ്റിനെ പിടികൂടി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുകളിലൂടെ വിമാനം പറത്തിയ പൈലറ്റുമാരെ പിടികൂടി. പൊലീസ് കസ്റഡിയിലെടുത്ത പൈലറ്റിനെയും സ്റുഡന്റ് പൈലറ്റിനെയും ഇരുവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുയര്‍ത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചു.

നിരോധനം ലംഘിച്ച് വൈറ്റ് ഹൗസിന് മുകളിലൂടെ ചെറുവിമാനങ്ങള്‍ പറന്നത് മണിക്കൂറുകളോളം വാഷിംഗ്ടണില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ജാഗ്രതാനിര്‍ദേശത്തെ തുടര്‍ന്ന് വൈറ്റ്ഹൗസ് ഒഴിപ്പിച്ചു.

പെനിസുലയിലെ വിന്റേജ് എയ്റോ ക്ലബ്ബിലെ അംഗങ്ങളായ പൈലറ്റ് ജിം ഷീഫര്‍, സ്റുഡന്റ് പൈലറ്റ് ട്രോയി മാര്‍ടിന്‍ എന്നിവരെയാണ് വിമാനം പറത്തിയതിന് പൊലീസ് പിടികൂടിയത്. യാദൃശ്ചികമായാണ് നിരോധന മേഖലയിലൂടെ തങ്ങള്‍ വിമാനം പറത്തിയതെന്ന് അവര്‍ അധികരതരോട് വെളിപ്പെടുത്തി. ഇരുവരും നോര്‍ത്ത് കരോലിനയിലെ എയര്‍ ഷോയില്‍ പങ്കെടുക്കുന്നതിനായി പോവുകയായിരുന്നു.

ഇരുവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുയര്‍ത്താന്‍ ഉദ്ദേശ്യമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരെയും വിട്ടയച്ചത്. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.

മെയ് 11 ബുധനാഴ്ച രാത്രി യുഎസ് സമയം രാത്രി ഒമ്പതരയോടെയണ് വൈറ്റ് ഹൗസിന് മുകളിലെ നിരോധിതമേഖലയിലൂടെ വിമാനങ്ങള്‍ പറന്നത്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് വൈറ്റ് ഹൗസ് ഒഴിപ്പിക്കുകയും വൈറ്റ് ഹൗസിന് മുകളില്‍ വ്യോമസേനാ വിമാനങ്ങള്‍ സുരക്ഷാ കവചമൊരുക്കുകയും ചെയ്തു. യുഎസ് കോണ്‍ഗ്രസ് ആസ്ഥാനമായ ക്യാപിറ്റോളും ഒഴിപ്പിച്ചു. എന്നാല്‍ സുരക്ഷാഭീഷണിയൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ജീവനക്കാരെ തിരികെ ഓഫീസുകളിലേക്ക് കയറാന്‍ അനുവദിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+