ഗുജറാത്ത് കലാപം: അന്വേഷിക്കണമെന്ന് ഭണ്ഡാരി
ദില്ലി: ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനു വന്ന വീഴ്ചകളെ കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ ഗുജറാത്ത് ഗവര്‍ണര്‍ സുന്ദര്‍സിംഗ് ഭണ്ഡാരി ആവശ്യപ്പെട്ടു.
ഗുജറാത്ത് കലാപം കൈകാര്യം ചെയ്തതിലുള്ള വീഴ്ചയുടെ പേരില്‍ പൂര്‍ണമായും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ലെന്നും ഭരണയന്ത്രത്തിന്റെ പരാജയമാണ് ഗുജറാത്തില്‍ സംഭവിച്ചതെന്നും ഭണ്ഡാരി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ വധവുമായി സമാനമായ ദുരന്തമാണ് ഗുജറാത്ത് കലാപമെന്ന് കഴിഞ്ഞ ദിവസം ഭണ്ഡാരി പറഞ്ഞിരുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നരേന്ദ്രമോഡി സര്‍ക്കാരിനെ ബിജെപി നേതാവായ ഭണ്ഡാരി നിശിതമായി വിമര്‍ശിച്ചിരുന്നു.
എല്‍. കെ. അദ്വാനി വിജയകരമായി മുമ്പും പാര്‍ട്ടിയെ നയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മുന്നേറ്റം നടത്തിയിട്ടുള്ളതെന്നും ഭണ്ഡാരി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ഹിന്ദി വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം അദ്വാനിക്കും ബിജെപിയിലെ രണ്ടാം നിര നേതൃത്വത്തിനുമെതിരെ നിശിതവിമര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications