സെന്റൂര്‍ ഹോട്ടല്‍ വില്പന: അന്വേഷണത്തിന് ഉത്തരവിട്ടു
ദില്ലി: സെന്റൂര്‍ ഹോട്ടല്‍ വില്പനയെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മെയ് 13 വെള്ളിയാഴ്ച ഉത്തരവിട്ടു.
സെന്റൂര്‍ ഹോട്ടലുകളുടെ വില്പനയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനിച്ചതെന്ന് ധനകാര്യമന്ത്രി പി. ചിദംബരം പറഞ്ഞു. ആരാണ് അന്വേഷണം നടത്തുന്നതെന്ന് ചിദംബരം വ്യക്തമാക്കിയില്ല.
ഇടതുപാര്‍ട്ടികളും ചില കോണ്‍ഗ്രസ് അംഗങ്ങളും സെന്റൂര്‍ ഹോട്ടല്‍ വില്പനയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ ഉത്തരവ്.












Click it and Unblock the Notifications