കശ്മീരില്‍ ബോംബ് സ്ഫോടനം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അനന്ത്നാഗില്‍ പാഴ്സല്‍ ബോംബ് പൊട്ടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മിഠായിപ്പാക്കറ്റില്‍ പൊതിഞ്ഞിരുന്ന നിലയിലുള്ള ബോംബാണ് പൊട്ടിയത്.
അനന്ത്നാഗിലെ ബിജ്ബഹാരയില്‍ താമസിക്കുന്ന മുഹമ്മദ് സയീദ് ഖാക്രൂ എന്ന ഡ്രൈവറും രണ്ടുമക്കളുമാണ് മെയ് 12 ശനിയാഴ്ച രാത്രി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പാഴ്സല്‍ തുറന്നയുടനെയുണ്ടായ സ്ഫോടനത്തില്‍ ഖാക്രൂവും മകനും മരിച്ചു. പരിക്കേറ്റ ഖാക്രൂവിന്റെ മകള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പാഴ്സല്‍ ബോംബ് നല്‍കിയ ആളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
1994-95ല്‍ കശ്മീരിലെ ബിബിസി ഓഫീസില്‍ ഇതുപോലെയുണ്ടായ പാഴ്സല്‍ സ്ഫോടനത്തില്‍ ഒരു മാധ്യമഫോട്ടോഗ്രാഫര്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ടുദിവസത്തിനുള്ളില്‍ കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ബോംബുസ്ഫോടനമാണിത്. കഴിഞ്ഞ ദിവസം ലാല്‍ചൗക്കിലെ ഒരു സ്കൂളിനു പുറത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 11വിദ്യാര്‍ത്ഥികളടക്കം 46പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.












Click it and Unblock the Notifications