നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു
മുംബൈ: തോക്ക് ചൂണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തിയതിന് ഹിന്ദിനടന്‍ നാനാ പടേക്കര്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു.
മെയ് 12 വെള്ളിയാഴ്ച വൈകുന്നേരം നാലരയ്ക്ക് വടക്കു കിഴക്കന്‍ മുംബൈയിലെ ഒരു റോഡില്‍ വച്ച് ചെറിയ അപകടമുണ്ടായതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വ്യവസായി ഉത്കര്‍ഷ് മൊരാര്‍മ നല്‍കിയ പരാതിയില്‍ പടേക്കര്‍ തന്നെ ചീത്ത വിളിച്ചെന്നും മുഖത്തടിച്ചെന്നും പറയുന്നു. തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications