ഫുകാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്രം തള്ളി
ദില്ലി: പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച തെഹല്‍കയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിച്ച ഫുകാന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന കാരണത്താലാണ് ഇത്.
കമ്മിഷന്റെ നടപടിക്രമങ്ങളെ കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്നും ഭാഗികമായ റിപ്പോര്‍ട്ടാണ് ഇതെന്ന് കമ്മിഷന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു. 41 പേജുകളുള്ള ഭാഗിക റിപ്പോര്‍ട്ട് തയ്യാറാക്കാനായി 47 മാസങ്ങളാണെടുത്തതെന്ന് വക്താവ് ചൂണ്ടിക്കാട്ടി.
തെഹല്‍കയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് ആദ്യം അന്വേഷിച്ചത് വെങ്കടസ്വാമി കമ്മിഷനാണ്. 2002 നവംബര്‍ 25ന് വെങ്കടസ്വാമി രാജിവച്ചതിനെ തുടര്‍ന്ന് 2003 ജനവരി രണ്ടിനാണ് ഫുകാനെ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്. 247 സിറ്റിംഗുകളാണ് കമ്മിഷന്‍ നടത്തിയത്.












Click it and Unblock the Notifications