കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയഗാനത്തില്‍ നിന്നും സിന്ധ് നീക്കണമെന്ന അപേക്ഷ തള്ളി

  • By Staff
Google Oneindia Malayalam News

ദില്ലി: ദേശീയഗാനത്തില്‍ നിന്നും സിന്ധ് എന്ന വാക്കു നീക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് ഹര്‍ജി നല്‍കിയ സഞ്ജീവ് ഭട്നാഗറിനോട് കോടതിച്ചെലവായി10,000 രൂപ അടക്കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റിസ് ആര്‍.സി ലഹോട്ടി, ജസ്റിസ് സുബ്രഹ്മണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.

സിന്ധ് എന്ന പദം പാകിസ്ഥാനിലെ ഒരു പ്രവിശ്യയാണെന്നും ഇന്ത്യയുടെ ദേശീയഗാനത്തില്‍ ഇതു ചേര്‍ക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.

ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ തെറ്റും നിരുത്തരവാദപരവുമാണെന്ന് ഓള്‍ ഇന്ത്യാ സിന്ധി കൗണ്‍സില്‍ വക്കീല്‍ രാംജെഠ് മലാനി പറഞ്ഞു. കഴിഞ്ഞ 55 വര്‍ഷമായിട്ടും ഇതെച്ചൊല്ലിയൊരു പ്രശ്നം പാകിസ്ഥാന്‍ ഉന്നിയിച്ചിട്ടില്ല. എന്നാല്‍ വരുംകാലങ്ങളില്‍ ഇതെച്ചൊല്ലി പ്രശ്നമുണ്ടാകുമെന്നാണ് ഹര്‍ജിക്കാരന്റെ മുന്‍കൂട്ടിയുള്ള കണ്ടെത്തല്‍. ദേശീയഗാനത്തിലുപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തെയല്ല, ഇന്ത്യയുടെ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗാനരചയിതാവായ രവീന്ദ്രനാഥ ടാഗോര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കുന്ന പക്ഷം ദേശീയഗാനത്തില്‍ വാക്കുകള്‍ ചേര്‍ക്കാനും നീക്കാനും ആവശ്യപ്പെടാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കുമെന്നും വക്കീല്‍ പറഞ്ഞു.

ഈ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് ജനുവരി മൂന്നിന് നോട്ടീസയച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X