ബൈബിള്‍ കോളജ് വിദ്യാര്‍ഥികളെ ആക്രമിച്ചു
പത്തനംതിട്ട: സംസ്കാരചടങ്ങിന് മുന്നോടിയായ നടന്ന വിലാപയാത്രയില്‍ പങ്കെടുത്ത മാരാമണ്‍ ബെര്‍ശേബാ ബൈബിള്‍ കോളജിലെ എട്ട് വിദ്യാര്‍ഥികളെ ആക്രമിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
ബൈബിള്‍ കോളജ് വിദ്യാര്‍ഥികളായ അടൂരിലെ ബിനു ബാബു, കറുക്കച്ചനിലെ രാജേഷ്, വെണ്‍മണിയിലെ ആര്‍. രവീന്ദ്രന്‍, വെണ്ണിക്കുളത്തെ ടി. ഇ. വര്‍ഗീസ്, ആറന്മുളയിലെ ബ്ലെസ്സന്‍ എബ്രഹാം, നിലമ്പൂര്‍ സ്വദേശി ജിയോ എബ്രഹാം, പുല്ലാട് സ്വദേശി വിനോദ്, നെല്ലിമല സ്വദേശി ബി. റോണി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഒരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മാരാമണ്‍ മാളുവേലില്‍ എം. വി. മത്തായിയുടെ സംസ്കാര വിലാപയാത്രയില്‍ ഏറ്റവും പിന്നിലായുണ്ടായിരുന്ന എട്ട് പേര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications