കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: സുകുമാര്‍ അഴീക്കോട്

  • By Staff
Google Oneindia Malayalam News

പാലക്കാട്: സര്‍ക്കാര്‍ ഇതുവരെ ചെയ്ത കൊള്ളരുതായ്മകള്‍ക്ക് പരിഹരമായി ഉമ്മന്‍ചാണ്ടി രാജിവച്ച് കോളവിരുദ്ധ സമരക്കാരുടെ അടുത്ത് പിന്തുണയുമായെത്തണമെന്ന് സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു.

പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കമ്പനി പടിക്കല്‍ നടന്ന സത്രാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്.

ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമൂറ്റുന്ന കോളക്കുത്തകകള്‍ക്കും വെള്ളമെടുക്കുന്നതില്‍ പൗരന്റെ അതേ അവകാശമാണെന്ന ജഡ്ജിമാരുടെ അഭിപ്രായം ജഡ്ജിമാരോട് സമൂഹത്തിനുള്ള ബഹുമാനം നഷ്ടപ്പെടുത്തിക്കളയുമെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.

കോളാ പ്രശ്നത്തില്‍ ആനന്ദിനെയും സക്കറിയയെയും പോലുള്ളവരുടെ നിലപാട് പിന്തിരിഞ്ഞു പോക്കാണ്. പി. കെ. കുഞ്ഞാലിക്കുട്ടിയുടെ കീഴില്‍ നടന്നത് വികസന ഭരണമാണെന്ന് പറയുന്നവരുടെ നാവു പിഴുതെറിയണമെന്ന് അഴീക്കോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X